അബുദാബി: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണൻ സൻസ്ത (ബിഎപിഎസ്) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. മഹന്ത് സ്വാമി മഹാരാജിന്‍റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.
#WATCH | Prime Minister Narendra Modi at the Bochasanwasi Akshar Purushottam Swaminarayan Sanstha (BAPS) Mandir in Abu Dhabi. pic.twitter.com/eI7yLW2RPE
— ANI (@ANI) February 14, 2024
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദാബിയിലേത്. ക്ഷണിക്കപ്പെട്ടവർക്കു മാത്രമായിരുന്നു ഇന്ന് പ്രവേശനാനുമതി. സന്ദർശനത്തിന് ഓൺലൈനായി നേരത്തെ ബുക്ക് ചെയ്തവർക്ക് ഈ മാസം 18ന് ക്ഷേത്രം തുറന്നുകൊടുക്കും.
#WATCH | Prime Minister Narendra Modi offers prayers at the Bochasanwasi Akshar Purushottam Swaminarayan Sanstha (BAPS) Mandir in Abu Dhabi. pic.twitter.com/dTG34mSNkD
— ANI (@ANI) February 14, 2024