പൊന്നാനി: നാട്ടിലും വിദേശങ്ങളിലും ഒട്ടേറെ തൊഴിലവസരങ്ങളുള്ള കോഴ്‌സുകൾ പൂർത്തിയാക്കാൻ ദൂരദിക്കുകളിലേക്ക് പോകണമെന്ന അവസ്ഥ മാറി പൊന്നാനിയിൽ തന്നെ അവസരം ഉണ്ടാകുന്നത് നാട്ടിന്റെ ഭാഗ്യമാണെന്നും ഇക്കാര്യത്തിൽ അക്ബർ ഗ്രൂപ്പ് ഓഫ് ഇന്ത്യ പ്രശംസ അർഹിക്കുന്നുവെന്നും പൊന്നാനി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറിയും കെപിസിസി മെമ്പറുമായ സൈത് മുഹമ്മദ് തങ്ങൾ പറഞ്ഞു.  അക്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രവർത്തനം തൃക്കാവ്, അവറാൻ പള്ളിയോട് ചേർന്നുള്ള  കെട്ടിടത്തിൽ ഉദ്‌ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  
വിദ്യാഭ്യാസം എന്നത് കേവലം അറിവുകളിൽ പരിമിതപ്പെടുത്തരുതെന്നും മറിച്ച്  പ്രൊഫഷനിൽസം കൂടി ആർജിക്കുമ്പോഴാണ്  അറിവ് അർത്ഥവത്തും ഫലപ്രദവുമാവുകയെന്നും ഫാഷൻ ഡിസൈനിങ് കോഴ്‌സ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്തുകൊണ്ട് പ്രമുഖ കോസ്റ്റ്യൂം ഡിസൈനറും ഫാഷൻ ഡിസൈനിംഗ് ട്യുട്ടറുമായ ബ്യൂസി ബി ജോൺ അഭിപ്രായപ്പെട്ടു.  അക്ബർ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന ഫാഷൻ ഡിസൈനിംഗ് പഠനത്തിന്  അദ്ദേഹം എല്ലാ പിന്തുണയും നേർന്നു.
കർമ്മ ബഷീർ,  ജോൺസൺ (ഹിലാൽ സ്‌കൂൾ), പി വി അയൂബ്,  ലത്തീഫ് വലിയൊറ്റ, പവിത്രൻ, ടി പി  മുജീബ്  തുടങ്ങിയവരും  സംബന്ധിച്ചു.  
അക്ബർ ഗ്രുപ് ഓഫ് ഇന്ത്യയുടെ കീഴിൽ  ബെൻസി പോളിക്ലിനിക്കിനോട് അനുബന്ധമായി കഴിഞ്ഞ വർഷം  ആരംഭിച്ച  പാരാമെഡിക്കൽ പ്രഥമ ബാച്ച് അടുത്ത മാസം പുറത്തിറങ്ങാനിരിക്കേ വിവിധ കാലദൈർഘ്യങ്ങളോടെയുള്ള  ആറ് പാരാമെഡിക്കൽ രണ്ടാം ബാച്ചിലേക്കുള്ള അഡ്‌മിഷൻ  ആരംഭിച്ചതായി അഡ്മിനിസ്ട്രേഷൻ മാനേജർ റിനി അനിൽകുമാർ അറിയിച്ചു.   

By admin

Leave a Reply

Your email address will not be published. Required fields are marked *