കലിഫോര്‍ണിയ: യുഎസില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. കൊല്ലം സ്വദേശികളാണ് മരിച്ചത്. കലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57ൽ ഡോ.ജി.ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഹീറ്ററില്‍ നിന്നുയര്‍ന്ന വാതകം ശ്വസിച്ചാണ് മരണമെന്ന് സംശയിക്കുന്നു.