റോച്ച്‌ഡെയ്‌ൽ: റോച്ച്‌ഡെയ്‌ലിലെ ന്യൂബോൾഡിൽ 12 – നും 14 – നും ഇടയിൽ പ്രായക്കാരായ നാല് ആൺകുട്ടികളെ ബലാത്സംഗ കേസിൽ പോലീസ് അറസ്റ്റ് ചെയ്‌തു.
ഫെബ്രുവരി 10, ശനിയാഴ്ച 6 മണിക്ക് മോറിസണ്‍ കാര്‍പാര്‍ക്കില്‍ വെച്ചാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പ്രതികളെന്നു സംശയിക്കുന്ന ആൺകുട്ടികൾ പോലീസ് കസ്റ്റഡിയിൽ തുടരുന്നു.
പീഡനത്തിനിരയായ വ്യക്തിയുടെ പ്രായം എത്രയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവസ്ഥലം ഇപ്പോഴും പോലീസ് നിയന്ത്രണത്തിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഫൊറെന്‍സിക് പരിശോധനകൾ നടക്കുന്നുവെന്നും പോലീസ് അറിയിച്ചു. 

സംഭവത്തിന് ദൃക്സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവർ അടിയന്തിരമായി പോലീസുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. 
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസർമാരുടെ പ്രത്യേക മേൽനോട്ടത്തിൽ കൗണ്‍സിലിംഗും മറ്റും നല്‍കിക്കൊണ്ടിരിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *