തിരുവനന്തപുരം: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചര്‍ച്ച നടത്തുന്നതിനായി കേരള സര്‍ക്കാര്‍ സമിതി രൂപവത്കരിച്ചു. ചർച്ചകൾക്കായി ഡൽഹിയിൽ എത്തുന്ന കേരള സംഘത്തെ സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നയിക്കും. വ്യാഴാഴ്ച വൈകീട്ട് നാലു മണിക്കാണ് ചർച്ച.
ധനമന്ത്രിയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വ.ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്.