വായിക്കുള്ളില്‍ അടിക്കടിയുണ്ടാകുന്ന വായ്‌പ്പുണ്ണ് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കവിൾ, ചുണ്ട്, നാവിന്റെ അടിഭാ​ഗം, അണ്ണാക്കിന്റെ ചില ഭാ​ഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അലട്ടാറുളള ഒരു പ്രശ്‌നമാണിത്. പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. 
വിറ്റാമിനുകളുടെ കുറവും പ്രതിരോധശേഷിയിലുള്ള കുറവും മാനസിക സമ്മർദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ്. ചിലര്‍ക്ക് എരുവുള്ള മസാലകൾ അല്ലെങ്കിൽ ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ കഴിച്ചാല്‍ വായ്പ്പുണ്ണ് ഉണ്ടാകാം.സിട്രിസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ തുടങ്ങിയവയും പൈനാപ്പിള്‍, സ്ട്രോബെറി തുടങ്ങിയ പഴങ്ങളുമൊക്കെ കഴിക്കുന്നത് ചിലര്‍ക്ക് വായ്പ്പുണ്ണ് വശളാക്കാം. അതിനാല്‍ ഇത്തരം പഴങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 
എരുവുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വായിനുള്ളില്‍ വേദന തോന്നാം. അതിനാല്‍ വായ്പ്പുണ്ണ് വരാറുള്ളവര്‍ എരുവേറിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കാം. അസിഡിക് ശീതളപാനീയങ്ങളും ഒഴിവാക്കുന്നതാണ് വായ്പ്പുണ്ണിനെ തടയാന്‍ നല്ലത്. ചോക്ലേറ്റാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വായ്പ്പുണ്ണിന്‍റെ വേദനയെ കൂട്ടും എന്നത് കൊണ്ട് ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നട്സിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ വായ്പ്പുണ്ണിനെ വശളാക്കും. അതിനാല്‍ അത്തരക്കാര്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക. 

By admin

Leave a Reply

Your email address will not be published. Required fields are marked *