ഇന്ത്യയില്‍ വികസിപ്പിച്ച അര്‍ബുദ ചികിത്സാ രീതിയിലൂടെ ഒമ്പതു വയസുകാരി രോഗമുക്തയായതായി റിപ്പോര്‍ട്ട്. നാസിക്കിൽ നിന്നുള്ള ഈശ്വരി ഭാ​ഗീരവ് എന്ന ഒമ്പതുവയസ്സുകാരിയാണ് കാന്‍സര്‍ മുക്തയായത്.
സിഎആര്‍ ടി സെല്‍ തെറാപ്പിയിലൂടെയാണ് പെണ്‍കുട്ടി രോഗമുക്തയായതെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ ടാറ്റമെമ്മോറിയൽ സെന്ററിലാണ് ഈശ്വരിയുടെ ചികിത്സ നടന്നത്.  
ഡൽഹി സ്വദേശിയായ ഉദരരോഗ വിദഗ്ധൻ ഡോ. (കേണൽ) വി.കെ ഗുപ്തയാണ് ഈ ചികിത്സയിലൂടെ ക്യാൻസ‍ർ മുക്തനായ ആദ്യ രോഗി. വിദേശത്ത് നാല് കോടിയോളം രൂപ ചെലവ് വരുന്ന ഈ ചികിത്സ 42 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തിന് ഇന്ത്യയിൽ ലഭ്യമായത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *