ഗാസ: ഗാസയിലെ തെക്കൻ നഗരമായ റഫയിലെ സൈനിക നടപടിക്ക് മുമ്പായി ഫലസ്തീൻ പൗരൻമാർക്ക് സുരക്ഷിതപാതയൊരുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പരാമർശം.
റഫയിലെ ഇസ്രായേൽ സൈനിക നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവന. റഫയിലെ സാധാരാണ പൗരൻമാർക്ക് സുരക്ഷിതമായ പാതയൊരുക്കുമെന്ന് നെതന്യാഹു ആവർത്തിക്കുന്നുണ്ടെങ്കിലും 24 ലക്ഷം ജനങ്ങൾ എങ്ങോട്ട് പോകണമെന്നത് സംബന്ധിച്ച് നെതന്യാഹു ഉത്തരം നൽകുന്നില്ല.