തിരുവനന്തപുരം – പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പമുള്ള എം.പിമാരുടെ വിരുന്നിനിടെ സി.പി.എം നേതാവും അവിടെ വന്നതായി വെളിപ്പെടുത്തൽ. താനടക്കമുള്ള എട്ടുപേരുമായുള്ള സംഭാഷണത്തിനിടെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ നടരാജൻ അവിടെ വന്നുവെന്നും മോഡിക്കൊപ്പം ഫോട്ടോ എടുത്താണ് അദ്ദേഹം മടങ്ങിയതെന്നും ആർ.എസ്.പി നേതാവും എം.പിയുമായ എൻ.കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.
  സി.പി.എം നേതാവായ നടരാജൻ മോഡിക്കൊപ്പം ഫോട്ടോയെടുത്തത് ബി.ജെ.പിയിൽ ചേരാനാണോ എന്ന് തന്നെ വിമർശിച്ച എളമരം കരീം അടക്കമുള്ളവർ വ്യക്തമാക്കണമെന്നും എൻ.കെ പ്രേമചന്ദ്രൻ ഒരു ചാനൽ ചർച്ചയ്ക്കിടെ ആവശ്യപ്പെട്ടു. 
 സംഘപരിവാർ ട്രേഡ് യൂണിയൻ സംഘടനയായ ബി.എം.എസ് പരിപാടിയിൽ പങ്കെടുത്ത എളമരം കരീമാണ് തന്നെ വിമർശിക്കുന്നത്. പാർല്ലമെന്റിൽ മോഡി സർക്കാറിന്റെ ധവളപത്രത്തിനെതിരെ താൻ അതിരൂക്ഷമായ വിമർശം ഉന്നയിക്കുമ്പോൾ രാജ്യസഭയിലെ സി.പി.എമ്മിന്റെ സഭാ നേതാവായ എളമരം കരീം ബി.എം.എസ് സമ്മേളനത്തിൽ പങ്കെടുത്ത് കാപ്പിയും കുടിച്ച് നടക്കുകയായിരുന്നുവെന്നും പ്രേമചന്ദ്രൻ മറുപടി നൽകി.

കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

  പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് ഫോൺ വന്നതെന്നും സൗഹൃദ വിരുന്നിനായല്ല വിളിച്ചതെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. പ്രധാനമന്ത്രി വന്നപ്പോൾ നേരെ പാർലമെന്റ് ക്യാന്റീനിലേക്ക് പോയി. അവിടെ വേറെയും നിരവധി പാർലമെന്റ് അംഗങ്ങൾ ഉണ്ടായിരുന്നു. പാർലമെന്ററി രംഗത്ത് മികവ് പുലർത്തിയവരെയാണ് മോഡി വിളിച്ചത്. താൻ ആദ്യമായാണ് കാന്റീനിൽ വരുന്നതെന്നും മോഡി പറഞ്ഞു. ഭക്ഷണത്തിനിടെ മോഡി ഒരക്ഷരം രാഷ്ട്രീയം പറഞ്ഞില്ലെന്നും ഈ സംഭാഷണത്തെ സി.പി.എം വർഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുകയാണെന്നും അത് വിലപ്പോവില്ലെന്നും പ്രേമചന്ദ്രൻ ഓർമിപ്പിച്ചു.
 തനിക്കെതിരെ ഉന്നയിക്കുന്നത് വിലകുറഞ്ഞ ആരോപണമാണെന്നും താൻ ആർ.എസ്.പിയായി തന്നെ തുടരുമെന്നതിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായിയുടെ ഇഫ്താർ വിരുന്നിൽ ആർ.എസ്.എസുകാരും ബി.ജെ.പിക്കാരുമെല്ലാം പങ്കെടുത്തിട്ടുണ്ട്. അതെല്ലാം രാഷ്ട്രീയവത്കരിച്ചിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയവും സൗഹൃദവും അതിന്റേതായ തലങ്ങളിൽ കാണാൻ തലയിൽ വെളിച്ചം വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
2024 February 11IndiaPM banquetNK Premachandran MPElamaram kareem MPtitle_en: CPM leader also came during Modi’s party; NK Premachandran says that he took photo with PMrelated for body: കോഴിക്കോട്ട് ഭർത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും ആൺസുഹൃത്തും അറസ്റ്റിൽപ്രപഞ്ച വിസ്മയങ്ങൾ തൊട്ട് ഹാപ്പിനസ് കൗണ്ടർ വരേ; അറിവും ചിന്തയും പകർന്ന് ദി മെസേജ് എക്‌സിബിഷൻമുസ്‌ലിംകൾ ശിവസേനക്കൊപ്പമോ? ‘ഹിന്ദുത്വ’യിലെ മുസ്‌ലിം വ്യത്യാസം പറഞ്ഞ് ഉദ്ധവ് താക്കറെ’മാതാപിതാക്കൾ എനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ രണ്ടുദിവസം ഭക്ഷണം കഴിക്കരുത്’; കുട്ടികളോട് ശിവസേന എം.എൽ.എയുടെ ആഹ്വാനം’വയനാട്ടിലെ ജീവന്റെ വില അഞ്ചുലക്ഷം, സുരക്ഷ വേണം സർക്കാറേ’; വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ച് കർഷക സംഘടനകൾഗാന്ധിജിയുടെ ഘാതകനെ പ്രകീർത്തിച്ച പ്രഫസറെ അറസ്റ്റ് ചെയ്തില്ല; തീരുമാനം പിന്നീടെന്ന് പോലീസ്കടബാധ്യത; അമ്മയും മകനുമുൾപ്പെടെ മൂന്നംഗ വ്യാപാരി കുടുംബം മരിച്ച നിലയിൽഐ.സി.യുവിൽ ചികിത്സയിലുള്ള രോഗിയെ എലി കടിച്ചു; പരാതിയുമായി കുടുംബംമോഡി വിളിച്ചാൽ ഞാനും പോകും; പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്നും കെ മുരളീധരൻ

By admin

Leave a Reply

Your email address will not be published. Required fields are marked *