ദുബായ്: വ്യവസായ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അക്കാഫിന്റ ആദരവ് യു.എ.ഇയിലെ പ്രമുഖ മലയാളി വ്യവസായിയും ശോഭ ഗ്രൂപ്പ് ചെയര്‍മാനുമായ പി.എന്‍.സി. മേനോന്‍ അക്കാഫ് മുഖ്യ രക്ഷാധികാരി ഡോക്ടര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലില്‍ നിന്നും ഏറ്റുവാങ്ങി. 
കേരളത്തിലെ വിവിധ കലാലയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമ വേദി ഒരുക്കുന്ന അക്കാഫ് ഇവെന്റ്‌സാണ് ഷാര്‍ജ എക്‌സ്‌പോയില്‍ നടന്ന കലാവേദിയില്‍ ആദരവ് പ്രഖ്യാപിച്ചിരുന്നത്. അക്കാഫിന്റ കലാ സാംസ്‌കാരിക വേദികളും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും മലയാള സമൂഹത്തിനെന്നും മുതല്‍ക്കൂട്ടാണെന്നും അത് തുടര്‍ന്ന് പോകണമെന്നും പി.എന്‍.സി. മേനോന്‍ പറഞ്ഞു. ഇന്നലെ ശോഭ ഹാര്‍ട്ട്ലാന്‍ഡില്‍ നടന്ന ചടങ്ങില്‍ രവി. പി.എന്‍.സി. മേനോനും സന്നിഹിതനായിരുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *