ദുബായ് : കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിക്ക് അസ്‌കർ പുത്തൻചിറ (പ്രസിഡന്റ് ) സലാം മാമ്പ്ര (ജനറൽ സെക്രട്ടറി) അഭിലാഷ് കൊടുങ്ങല്ലൂർ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ പുതിയ മെമ്പർഷിപ് അടിസ്ഥാനത്തിൽ കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ റഹ്‌മാൻ കൊടുങ്ങല്ലൂർ, അക്ബർ പുത്തൻചിറ, ഇബ്രാഹിം കടലായി, അഷ്‌റഫ്‌ മാള (വൈസ് പ്രസിഡന്റ്മാർ) ഉബൈദ് മാമ്പ്ര, ഹംസ കോണത്തുകുന്ന്, അബ്ദുൽ ഹസീബ്, അൻസാർ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റുഭാരവാഹികൾ. 

ദുബായ് കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം  കമ്മിറ്റി ഭാരവാഹികളായ അസ്‌കർ പുത്തൻചിറ (പ്രസിഡന്റ്) സലാം മാമ്പ്ര (ജനറൽ സെക്രട്ടറി) അഭിലാഷ് കൊടുങ്ങല്ലൂർ (ട്രഷറർ)

ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത് ഉത്ഘാടനം ചെയ്ത യോഗത്തിൽ റിട്ടേണിംഗ് ഓഫീസർ കബീർ ഒരുമനയൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുൽ ഹമീദ് വടക്കേകാട് നിരീക്ഷകനായിരുന്നു. പുതിയ ഭാരവാഹികളെ അനുമോദിച്ചു ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കിള്ളിമംഗലം വൈസ് പ്രസിഡന്റ് സത്താർ കരൂപടന്ന, മുൻ മണ്ഡലം പ്രസിഡന്റ് സത്താർ മാമ്പ്ര എന്നിവർ സംസാരിച്ചു. കഴിഞ്ഞ ഭരണ സമിതിയുടെ സമാപന കൗൺസിൽ സത്താർ മാമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *