ദിലീപിന്റെ കരിയറിലെ 149മത് ചിത്രം ‘പവി കെയര്‍ ടേക്കര്‍’ ടൈറ്റിൽ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ദിലീപിന്റെ കരിയറിലെ 149മത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ‘പവി കെയര്‍ ടേക്കര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. നടൻ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമാണിത്. രാജേഷ് രാഘവൻ ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്.
സനു താഹിർ ആണ് ഛായാഗ്രഹണം. ഷിബു ചക്രവർത്തി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മിഥുൻ മുകുന്ദൻ സംഗീതം പകരുന്നു. എഡിറ്റർ ദീപു ജോസഫ്, പ്രോജക്ട് ഹെഡ് റോഷൻ ചിറ്റൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻ യെല്ലോടൂത്ത്. ഏപ്രിൽ 15 മുതൽ എറണാകുളത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്.

അതേസമയം, ബാന്ദ്ര ആണ് ദിലീപിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തമന്ന ആയിരുന്നു നായിക. അരുണ്‍ ഗോപി ആയിരുന്നു സംവിധാനം. രാമലീലയ്ക്ക് ശേഷം ദിലീപും അരുണും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.  അരുണ്‍ ഗോപി വലിയ ക്യാൻവാസിലാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബാന്ദ്രയുടെ ആഖ്യാനം സ്റ്റൈലിഷായിട്ടായിരുന്നു. ഡിനോ, ആര്‍ ശരത്‍കുമാര്‍, ലെന, ഉബൈദുള്ള, ആര്യൻ സന്തോഷ്, ബിന്ദു സജീവ്, ഗൗതം, മംമ്‍ത, ശരത് സഭ, സിദ്ധിഖ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *