ജിസ് ജോയ് ചിത്രം തലവന്റെ ഡബ്ബിങ് പൂര്‍ത്തിയായി. അണിയറപ്രവര്‍ത്തകരാണ് ഡബ്ബിങ് പൂര്‍ത്തിയായ വിവരം അറിയിച്ചിരിക്കുന്നത്. മികച്ച വിജയങ്ങള്‍ കൈവരിച്ചിട്ടുള്ള ബിജു മേനോന്‍ – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ചിത്രമാണ് ഇത്. പൊലീസ് ഓഫീസര്‍മാരുടെ കഥയാണ് പ്രമേയം.
ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ത്രില്ലര്‍ മൂഡിലാണ് ഒരുങ്ങുന്നത്. ഉടന്‍തന്നെ ‘തലവന്‍’ തിയേറ്ററുകളിലെത്തും.
ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം – ശരണ്‍ വേലായുധന്‍. എഡിറ്റിംഗ് – സൂരജ് ഇ എസ്.

By admin

Leave a Reply

Your email address will not be published. Required fields are marked *