കോഴിക്കോട്: കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതരപരിക്ക്. അതിഥി തൊഴിലാളിയുടെ മകനായ മൂന്നര വയസ്സുകാരന്റെ മുഖത്താണ് തെരുവുനായ കടിച്ചത്.
കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. മറ്റ് രണ്ടു പേരെയും നായ അക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഏതാനും ദിവസം മുൻപ് ആറുപേരെ കല്ലാച്ചിയിൽ നായ കടിച്ചു പരുക്കേൽപ്പിച്ചിരുന്നു.