ആലപ്പുഴ: നൂറനാട് ചുനക്കര ഉത്സവത്തിന്റെ ഭാഗമായി കരിമുളയ്ക്കല്‍ കരയുടെ കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യുതിലൈനില്‍ തട്ടി തീപിടിച്ചു. കട്ടുകാളയുടെ മുകളിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കു പൊള്ളലേറ്റു. ഗുരുതര പൊള്ളലേറ്റ രണ്ടുപേരെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തില്‍ സ്വര്‍ണത്തിടമ്പ് കത്തിനശിച്ചു.