ന്യൂഡല്‍ഹി: കർഷകർ 13ന് പ്രഖ്യാപിച്ചിരിക്കുന്ന ദില്ലി ചലോ മാർ‌ച്ചിന് മുന്നോടിയായി  ഹരിയാന,  ഡല്‍ഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഇൻ‌ർനെറ്റ് നിരോധനവും പ്രഖ്യാപിച്ചു.
ഫരീദാബാദ്, അംബാല, ഹിസാർ, കുരുക്ഷേത്ര, കൈതാൽ‌, സിർസ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് വിലക്കുന്നത്. ഈ സ്ഥലങ്ങളിൽ 13വരെ ഇന്റർനെറ്റ് വിലക്കും.
താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിർത്തി   സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയുമാണ് മാര്‍ച്ച് പ്രഖ്യാപിച്ചത്. രണ്ട് വർഷം മുന്‍പ് നടന്ന കർഷക സമരത്തിലെ സാഹചര്യം ആവർത്തിക്കാതിരിക്കാൻ അതീവ ജാഗ്രതയിലാണ് സര്‍ക്കാര്‍.
 

By admin

Leave a Reply

Your email address will not be published. Required fields are marked *