ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും നാളെ അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കും. അദ്ദേഹത്തിനൊപ്പം ഭാര്യയും മാതാപിതാക്കളും ഉണ്ടാകും.
ജനുവരി 22ന്റെ പ്രാണപ്രതിഷ്ഠാ ചഠങ്ങിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് നേരത്തെ കെജരിവാള്‍ പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം ക്ഷേത്രസന്ദര്‍ശനം നടത്താന്‍ താത്പര്യമുണ്ടെന്നും അത് പിന്നീട് ഒരുഅവസരത്തിലാകുമെന്നുമായിരുന്നു അന്ന് കെജരിവാള്‍ പറഞ്ഞത്.
പ്രധാനമന്ത്രിയുടെ കാര്‍മികത്വത്തില്‍ ജനുവരി 22നായിരുന്നു അയോധ്യക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. അതിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനാളുകളാണ് ക്ഷേത്രം സന്ദര്‍ശനം നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *