ഇടുക്കി: മൂന്നാര്‍ പെരിയവരയിലുണ്ടായ തീപിടിത്തത്തില്‍ വ്യാപക നാശനഷ്ടം. പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷനില്‍ തൊഴിലാളികള്‍ താമസിക്കുന്ന പത്തു മുറി ലയത്തിലെ ഏഴു വീടുകള്‍ പൂര്‍ണമായി കത്തി നശിച്ചു. വീടുകളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
ഗൗരി, പഞ്ചവര്‍ണ്ണം, മീനാക്ഷി, രാധിക, രാജു, പഴനിസ്വാമി, വൈലറ്റ് എന്നിവരുടെ വീടുകളാണ് കത്തി നശിച്ചത്. തീ പടരുന്നത് കണ്ട് സമീപ പ്രദേശങ്ങളിലുള്ളവര്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികളെ വിളിച്ചുണര്‍ത്തുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂന്നാര്‍, അടിമാലി എന്നിവിടങ്ങളില്‍ നിന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ചെങ്കിലും വീടുകള്‍ പൂര്‍ണമായും നശിച്ചു. നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി. കെ.ഡി.എച്ച്.പി. കമ്പനി അധികൃതര്‍ സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു.