ന്യൂഡൽഹി – കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് മോശമാണെന്ന കേന്ദ്ര സർക്കാറിന്റെ സുപ്രിംകോടതിയിലെ സത്യവാങ്മൂലത്തിന് എണ്ണിയെണ്ണി മറുപടി നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിന്റെയല്ല കേന്ദ്രത്തിന്റെ ധനമാനേജ്‌മെന്റാണ് മോശമെന്ന് അദ്ദേഹം പ്രതികരിച്ചു.
യഥാർത്ഥത്തിൽ കേന്ദ്രത്തിന്റെ ധനമാനേജ്‌മെന്റാണ് അങ്ങേയറ്റം മോശമായുള്ളത്. കേന്ദ്രം അവതരിപ്പിച്ച 48 ലക്ഷം കോടി വരുന്ന ബജറ്റിൽ 36 ശതമാനവും കടമാണ്. 25 ശതമാനമാണ് പലിശയ്ക്ക് വേണ്ടിവരുന്ന ചെലവ്. കേരളത്തിന്റെ കടം ഇതിൽ എത്രയോ കുറവാണ്. കേരളത്തിന്റെ ധനക്കമ്മി 2.5 ശതമാനം മാത്രമാണെങ്കിൽ കേന്ദ്രത്തിന്റേത് 6.4 ശതമാനമാണ്. ഏതാണ്ട് 24 മേഖലകളിൽ കേരളം രാജ്യത്തുതന്നെ ഒന്നാംസ്ഥാനത്താണ്. പട്ടിണി ഇവിടെ 0.48 ശതമാനം മാത്രമാണ്. ഇന്ത്യയിലെ പട്ടിണി ശരാശരി ഇതിൽ എത്രയോ അധികമാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ കേരളത്തോടുള്ള വിവേചനത്തിനെതിരായ സമരം രാഷ്ട്രീയനാടകമാണെന്ന ബി.ജെ.പിയുടെ ആക്ഷേപം അടിസ്ഥാനരഹിതമാണ്. കേരളത്തിന്റെ താൽപ്പര്യം മുൻനിർത്തിയുള്ള സമരമാണിത്. അതല്ലാതെ രാഷ്ട്രീയതാൽപ്പര്യത്തോടെയല്ല. കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രവിവേചനം കേരളം വ്യക്തമാക്കുന്നത്. ഈ കണക്കുകൾ ശരിയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള സ്ഥാപനങ്ങളും പാർലമെന്ററി രേഖകളും വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
2024 February 8Keralafinancial managementreply to centralkeralatitle_en: Not of Kerala, Central financial management is bad- Minister KN Balagopal