കോട്ടയം: കൂരോപ്പട ഗ്രാമ പഞ്ചായത്തിൽ 2024-25 വർഷത്തെ വാർഷിക ബജറ്റ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ബജറ്റ് അവതരണത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ അധ്യക്ഷയായിരുന്നു. 20 കോടി രൂപയുടെ ബജറ്റ് ആണ് അവതരിപ്പിച്ചത്.
കാർഷിക മേഖലയ്ക്ക് മുൻഗണന നൽകുന്നതാണ് ബജറ്റ് . ഭവനനിർമ്മാണം, റോഡുകൾ, ശുചിത്വം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയവയ്ക്ക് ബജറ്റിൽ തുക മാറ്റി വെച്ചിട്ടുണ്ട്. 20.12 കോടി രൂപ വരവും 18.23 കോടി രൂപ ചെലവും 18 ലക്ഷം രൂപാ മിച്ചവും പ്രതീക്ഷിക്കുന്നതാണു ബജറ്റ്.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീലാ മാത്യൂ, രാജമ്മ ആൻഡ്രൂസ്, സന്ധ്യാ സുരേഷ്, അമ്പിളി മാത്യൂ, ബാബു വട്ടുകുന്നേൽ, പി.എസ് രാജൻ, മഞ്ജു കൃഷ്ണകുമാർ, ടി.ജി മോഹനൻ എന്നിവർ പങ്കെടുത്തു.