ദുബായ്: യുഎഇയിൽ മാനസികാരോഗ്യ നിയമം കർശനമാക്കുന്നു. മാനസികാരോഗ്യ പ്രശ്നമുള്ളവരെ ചികിത്സിക്കുന്നതിലും പരിചരിക്കുന്നതിലും വീഴ്ച വരുത്തുന്നവർക്ക് തടവും 2,00,000 ദിർഹം വരെ പിഴയുമാണ് ലഭിക്കുക.
മാനസിക ആരോഗ്യക്കുറവുള്ളവരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് ഫെഡറൽ നിയമത്തിൽ മാറ്റം വരുത്തിയത്. മെയ് 30 മുതലാണ് പുതിയ ഫെഡറൽ നിയമം പ്രാബല്യത്തിൽ വരിക.
നിയമലംഘനത്തിന്റെ തോത് അനുസരിച്ചാണ് ശിക്ഷ ലഭിക്കുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരോട് മോശമായി പെരുമാറുകയോ അവഗണിക്കുകയോ അവരെ സംരക്ഷിക്കുന്നതിലോ ചികിത്സിക്കുന്നതിലോ വീഴ്ച വരുത്തുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവും 50,000 ദിർഹത്തിൽ കുറയാത്തതും 100 ദിർഹത്തിൽ കൂടാത്തതുമായ പിഴയും ലഭിക്കും.
മോശമായ പെരുമാറ്റത്തിന്റെയും അവഗണനയുടെയും ഭാഗമായി രോഗിക്ക് ഗുരുതരമായ പരിക്കോ ശാരീരിക വൈകല്യമോ ഉണ്ടായാൽ ജയിൽ ശിക്ഷ കുറഞ്ഞത് ഒരു വർഷമായി ഉയർത്തുകയും 1,00,000 ദിർഹം മുതൽ 2,00,000 ദിർഹം വരെ പിഴ ചുമത്തുകയും ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *