കുവൈത്ത് സിറ്റി : കേഫാക്കുമായി സഹകരിച്ചു മിഷ്രിഫിലെ പബ്ലിക് അതോറിറ്റി സ്റ്റേഡിയത്തിൽ മാക് കുവൈത്ത് സംഘടിപ്പിച്ച പതിമൂന്നാമത് സെവെൻസ് ഫുട്ബാൾ ടൂർണമെന്റ് “സൂപ്പർ കോപ്പാ കുവൈത്ത് 2024” ശിഫ അൽ ജസീറ സോക്കർ കേരള ചാമ്പ്യന്മാരായി.
ആവേശം വാനോളമുയർന്ന ഫൈനൽ പോരാട്ടത്തിൽ സിയസ്കോ എഫ് സിയെ ഷഫീക് നേടിയ കിടിലൻ ഗോളിലൂടെ മറികടന്നാണ് ശിഫ അൽ ജസീറ സോക്കർ കേരള മനോഹരമായ സൂപ്പർ കോപ്പാ മാറോടാണച്ചത്.
ലൂസേഴ്സ് ഫൈനലിൽ സെഗുറോ കേരള ചാല്ലെഞ്ചേർസിനെ തോൽപ്പിച്ചു ബിഗ് ബോയ്സ് എഫ്. സി ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി സ്വന്തമാക്കി.
നേരത്തെ കുവൈത്തിലെ പ്രമുഖ വ്യവസായിയായ അബ്ദുൽ മോഹ്‌സിൻ അൽ റൂമി കിക്ക് ഓഫ്‌ ചെയ്ത വൈവിദ്ധ്യം കൊണ്ട് വേറിട്ട്‌ അനുഭവം നൽകിയ ടൂർണമെന്റിൽ കേഫാക്കിലെ 18 പ്രമുഖ ടീമുകളാണ് സൂപ്പർ കോപ്പ കുവൈത്തിനു വേണ്ടി മാറ്റുരച്ചത്.
ഫുട്ബോൾ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് മാക് കുവൈത്ത് വർഷം തോറും കൊടുത്തു വരാറുള്ള S. മുഹമ്മദ് മെമ്മോറിയൽ ട്രോഫിക്ക് അർഹനായ ബിജു ജോണിക്ക് മാക് ചെയർമാൻ മുസ്തഫ കാരി ട്രോഫി നൽകി ആദരിച്ചു.
ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി ജോൺ പോൾ (ശിഫ അൽ ജസീറ സോക്കാർ കേരള ) മികച്ച ഗോൾകീപ്പറായി അമീസ് (സിയസ്കോ കുവൈത്ത് ),മികച്ച ഡിഫെൻഡറായി സജേഷ് (സിയസ്കോ കുവൈത്ത് ) ടോപ് സ്കോററായി ഹസീബ് (ബിഗ് ബോയ്സ് എഫ് സി ), ഫൈനലിലെ മികച്ച കളിക്കാരനായി ഷഫീക് (ശിഫ അൽ ജസീറ സോക്കർ കേരള ) എന്നിവരെ തിരഞ്ഞെടുത്തു.
കേഫാക് റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
കെഫാക് വേദികളിളെ അവിസ്മരണീയ നിമിഷങ്ങൾ ഒപ്പിയെടുക്കുന്ന ഫോട്ടോഗ്രാഫർ അബ്ദുൽ റഹ്മാനെ സമ്മാന ദാന ചടങ്ങിൽ വെച്ചു മാക് കുവൈത്ത് മെമെന്റോ നൽകി ആദരിച്ചു.
കേഫാക് പ്രസിഡന്റ്‌ മൻസൂർ കുന്നത്തേരി, മാക് ഭാരവാഹികൾ, കേഫാക് എം. സി മെമ്പർമാർ, സ്പോൺസർമാരുടെ പ്രതിനിധികളായ അഫതാബ്, അഫ്സൽ, നൗഫൽ എ. വി. ഷിബിൻ രാജ്, സ്റ്റീവൻ കോറിയ, സലീം കൂലാന്റ്സ് എന്നിവർ വിജയികൾക്കുള്ള ട്രോഫികളും റാഫിൾ കൂപ്പൺ സമ്മങ്ങളും റഫറിമാർക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *