ജിസാൻ- മലയാളം ന്യൂസ് ദിനപത്രത്തിന്റെ ജിസാൻ ലേഖകനും എഴുത്തുകാരനുമായ അബ്ദുറഹ്മാൻ കുറ്റിക്കാട്ടിലിന്റെ സഹോദരനും വടക്കാങ്ങര തടത്തിലക്കുണ്ടിൽ കുറ്റിക്കാട്ടിൽ ആലിക്കുരിക്കളുടെ പുത്രനുമായ കുറ്റിക്കാട്ടിൽ മുഹമ്മദ് കുരിക്കൾ (83) നിര്യാതനായി. ശ്വാസകോശ അസുഖത്തെ തുടർന്ന് മഞ്ചേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തടത്തിലക്കുണ്ടിലെ ആദ്യ ചായക്കച്ചവടക്കാരനും പരമ്പരാഗത വെറ്റിലക്കച്ചവടക്കാരനുമായിരുന്നു. സജീവ മുസ്ലിം ലീഗ്,സുന്നീ പ്രവർത്തകനുമായിരുന്നു. 
പരേതയായ തേവർ തൊടി ബിരിയക്കുട്ടിയാണ് മാതാവ്. ഭാര്യ: പരേതയായ വെട്ടം തൊടി ആച്ചുമ്മ.  മക്കൾ: ആയിശ, അബൂബക്കർ, ശംഷുദ്ദീൻ (ഇരുവരും മുൻ പ്രവാസികൾ), സുലൈഖ, പരേതനായ മൂസ. മരുമക്കൾ: മുഹമ്മദ് ചിറ്റത്തു പാറ, റസിയ എന്ന കുട്ടിമ്മു പട്ടർകുളം, നദീറ എന്ന പെണ്ണുമ്മ മലയിൽ വെള്ളില, മുജീബ് പത്തത്ത് പരിയാപുരം, ആബിദ തട്ടായി പെരിമ്പലം. മറ്റു സഹോദരങ്ങൾ: സൈനബ, പാത്തുമ്മ. ഖബറടക്കം നാളെ കാലത്ത് 9 മണിക്ക് വെള്ളില കോഴിക്കോട്ടു പറമ്പ് പുത്തൻവീട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
 
2024 February 7Saudijezantitle_en: obit report

By admin

Leave a Reply

Your email address will not be published. Required fields are marked *