ന്യൂദല്‍ഹി – ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്രയും ഒളിംപിക് മെഡലുകാരി പി.വി സിന്ധുവും ഒരേസമയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കമന്റും ആരാധകരില്‍ ആകാംക്ഷയുയര്‍ത്തി. ഇരുവരും തമ്മില്‍ എന്താണ് എന്ന ചിന്ത കമന്റുകളായി പ്രവഹിച്ചു. രണ്ടു പേരും തങ്ങളുടെ പോസ്റ്റില്‍ പരസ്പരം ടാഗ് ചെയ്തിരുന്നു. 
ബാഡ്മിന്റണ്‍ റാക്കറ്റും ഷട്ടില്‍കോക്കുമുള്ള ചിത്രത്തോടൊപ്പം എന്നോടൊപ്പം കളിക്കുന്നോ എന്നാണ് നീരജ് ചോദിക്കുന്നത്. സിന്ധു പോസ്റ്റ് ചെയ്തത് ജാവലിന്റെ ചിത്രമാണ്. ഇതെങ്ങനെ എന്നിലേക്ക് വന്നു, നീ തന്നെ ജയിക്കുമോ എന്ന് കമന്റായി ചോദിക്കുകയും ചെയ്തു. 
ഇരുവരും തമ്മിലുള്ള പ്രണയമാണോ അതോ വല്ല ബിസിനസ് പങ്കാളിത്തമാണോ എന്നതാണ് ആരാധകരുടെ സംശയം. ഇരുവരും പാരിസ് ഒളിംപിക്‌സിനായി ഒരുങ്ങുകയാണ്.
 
2024 February 7Kalikkalamtitle_en: Neeraj Chopra, PV Sindhu’s Social Media Posts Fuel Speculation

By admin

Leave a Reply

Your email address will not be published. Required fields are marked *