കൊണ്ടാഴി:കൊണ്ടാഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യോഗം നടത്തി.ബൂത്ത് പ്രസിഡന്റ് മാരുടെ ഐഡി കാർഡ് വിതരണവും, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന സമരാഗ്നി യാത്ര പരിപാടി വിജയിപ്പിക്കുവാൻ തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് മോഹനൻ പാറത്തൊടി അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി പി. സുലൈമാൻ ഉദ്ഘാടനം നടത്തി.കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് ട്രെഷറർ. ടി. കെ കൃഷ്ണൻ കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത നാരായണൻ കുട്ടി,അഡ്വ ജോസഫ് ആന്റണി,ടി. പി രാജൻ,എ. കെ മഹേഷ്, പ്രകാശൻ മായന്നൂർ,ശ്രീജ വിജയൻ,ബെന്നി കേരാക്കുന്ന്, എം. ഐ സാബിർ, സജീവ് മേനോൻ,തുടങ്ങിയവർ പ്രസംഗിച്ചു.