ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനകമ്പനികളുടെ പട്ടികയിൽ ജി.സി.സിയിൽ നിന്നും മൂന്ന് എയർലൈനുകളും ഇടംപിടിച്ചു. യു.എ.ഇയിൽ നിന്നുള്ള എമിറേറ്റ്സ്, ഇത്തിഹാദ് എയർലൈനുകളും ഖത്തർ എയർവേയ്സുമാണ് പട്ടികയിൽ ഇടംപിടിച്ച കമ്പനികൾ.
എയർ ന്യൂസിലാൻഡാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ക്വാന്റാനസ്, വിർജിൻ ആസ്ട്രേലിയ എന്നി കമ്പനികളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എത്തിഹാദ് എയർവേയ്സ്, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ്, നിപ്പോൺ എയർവേയ്സ്, ഫിൻഎയർ, കാത്തി പസഫിക് എയർവേയ്സ്, അലസ്ക എയർലൈൻ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് വിമാന കമ്പനികൾ.