ദോഹ: അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഏഷ്യൻ കപ്പ് സെമി പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഖത്തറിന് മിന്നും ജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ ഇറാനെ 3-2ന് വീഴ്ത്തിയാണ് ഖത്തർ ഫയനലിൽ എത്തിയത്.
ഖത്തറിനായി ജസീം ഗാബര്‍ അബ്ദസ്സലാമും അക്രം അഫീഫും അല്‍മോയസ് അലിയുംഗോള്‍ നേടി. സര്‍ദാര്‍ അസ്മൗന്‍, അലി റസ ജാന്‍ബക്ഷ് എന്നിവരാണ് ഇറാനായി ഗോള്‍ നേടിയത്. ഫൈനലില്‍ ജോര്‍ദാനാണ് ഖത്തറിന്റെ എതിരാളി.

By admin

Leave a Reply

Your email address will not be published. Required fields are marked *