കപൂര്‍ത്തല- പഞ്ചാബില്‍ ഇരുപത് തെരുവ് നായ്ക്കള്‍ ചേര്‍ന്ന് 32കാരിയെ കടിച്ച്  കൊലപ്പെടുത്തി. പഞ്ചാബിലെ കപൂര്‍ത്തലയിലാണ് യുവതിയെ തെരുവ് നായ്ക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം യുവതി കന്നുകാലികളെ മേയ്ക്കാനായി വയലിലേക്ക് പോയ സമയത്താണ് സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് തിരച്ചില്‍ നടത്തിയപ്പോഴാണ് പരി ദേവിയുടെ മൃതദേഹം വികൃതമായ നിലയില്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം സാമ്പത്തിക സഹായം നല്‍കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് കുമാര്‍ പഞ്ചാല്‍ പറഞ്ഞു.
ഗ്രാമത്തില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയും ചെയതു.
വാട്‌സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും
VIDEO ഓടുന്ന ബസിലെ ദ്വാരത്തിലൂടെ യാത്രക്കാരി താഴേക്ക് വീണു
റെസിഡന്‍സി നടപടി പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം, പതിനായിരം റിയാല്‍ വരെ പിഴ 
സാദിഖലി തങ്ങള്‍ തിരുത്തേണ്ടതും ലീഗ് വിമര്‍ശകര്‍ ഓര്‍ക്കേണ്ടതും
 
2024 February 7Indiastray dogstitle_en: woman killed by 20 stray dogs in Punjab

By admin

Leave a Reply

Your email address will not be published. Required fields are marked *