യു എസ്:  അമേരിക്കയിലെ പര്‍ഡ്യൂ സര്‍വകലാശാലയിലെ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൂടി മരിച്ച നിലയില്‍.  തിങ്കളാഴ്ച വൈകിട്ടാണ് നിച്ച്‌സ് ലാന്‍ഡ് ട്രസ്റ്റിലെ കാട്ടില്‍ സമീര്‍ കാമത്തിനെ (23) മരിച്ച നിലയില്‍ കണ്ടെത്തിയത്. യുഎസ് മാധ്യമ റിപ്പോര്‍ട്ട് പ്രകാരം വില്യംസ്പോര്‍ട്ടിലെ നോര്‍ത്ത് വാറന്‍ കൗണ്ടി റോഡ് 50 വെസ്റ്റിലുള്ള ക്രോസ് ഗ്രോവ് നേച്ചര്‍ പ്രിസര്‍വില്‍ തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് 5 മണിയോടെയാണ് കാമത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ചയാണ് മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ നീല്‍ അചാര്യയെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി കാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മകനെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  
ഇന്ത്യന്‍ വംശജനായ കാമത്ത് യുഎസ് പൗരനാണെന്ന് വാറന്‍ കൗണ്ടി കൊറോണര്‍ ജസ്റ്റിന്‍ ബ്രൂമ്മെറ്റ് പറഞ്ഞു. പര്‍ഡ്യൂ സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു, കൂടാതെ 2023 ഓഗസ്റ്റില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു.   കാമത്തിന്റെ  മരണകാരണം കണ്ടെത്തുന്നതിന് പോസ്റ്റ്മോര്‍ട്ടം നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *