കോട്ടയം: മാലിന്യസംസ്‌ക്കരണവുമായി ബന്ധപ്പെട്ട സർക്കാർ- കോടതി ഉത്തരവുകളും ചട്ടങ്ങളുും നിയമങ്ങളും ലംഘിക്കുന്നത് കണ്ടെത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാനായി രൂപീകരിച്ച പ്രത്യേക ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ പുനഃസംഘടിപ്പിച്ചു. രണ്ടു സ്‌ക്വാഡുകളാണ് രൂപീകരിച്ചത്. സ്‌ക്വാഡ് ലീഡറുൾപ്പടെ അഞ്ചു പേരാണ് സംഘത്തിലുള്ളത്.
ജോയിന്റ് ബി.ഡി.ഒ.മാരാണ് സ്‌ക്വാഡ് ലീഡർ. ജനറൽ എക്‌സ്റ്റൻഷൻ ഓഫീസർ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ, പ്രദേശത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ നിയോഗിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ, മലിനീകരണ നിയന്ത്രണ ബോർഡിലെ സാങ്കേതിക വിദഗ്ധൻ എന്നിവർ അംഗങ്ങളാണ്.
ജില്ലാ ശുചിത്വമിഷൻ ഓഫീസ് കേന്ദ്രീകരിച്ചാണ് സ്‌ക്വാഡ് പ്രവർത്തിക്കുക. സ്‌ക്വാഡ് കണ്ടെത്തുന്ന നിയമലംഘനങ്ങൾ ഉടൻ പ്രദേശത്തെ തദ്ദേശസ്വയം ഭരണസ്ഥാപനത്തിന്റെ സെക്രട്ടറിയെ അറിയിക്കും. തുടർനടപടി ഉറപ്പ് വരുത്തും. സ്‌ക്വാഡുകളുടെ പ്രവർത്തന പരിധി തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ നിശ്ചയിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *