കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലെ കുട്ടികളുടെ പാർക്കിനു ലൈസൻസ് ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ മറുപടി നല്കി.
അൻവർ നൽകിയ അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ല. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്ന് കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് ബുധനാഴ്ച മറുപടി നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.