ജിദ്ദ:   ഒന്നിലേറെ തവണ യു എസ് – യു കെ സംയുക്ത സൈനിക നടപടികൾക്ക് ഇരയായെങ്കിലും ഇസ്രായേൽ അനുബന്ധ കപ്പലുകളെയും യു എസ് – യു കെ കപ്പലുകളെയും  ആക്രമിക്കുമെന്ന  യമനിലെ ഹൂഥികളുടെ നടപടി തുടരുന്നു.  
ചെങ്കടലിൽ പുതുതായി അമേരിക്കയുടെയും ബ്രിട്ടന്റെയും വാണിജ്യ കപ്പലുകളെ  ആക്രമിച്ചതായി യമനിലെ ഇറാൻ അനുകൂല ഹൂഥി സേനാ വാക്താവ് അറിയിച്ചു.
യമൻ സമുദ്രാതിർത്തിയിൽ  വെച്ച് നടത്തിയ ആക്രമണം പതിനായിരക്കണക്കിന് പേരെ നിർബാധം കൂട്ടക്കൊല നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ നടപടിയോടുള്ള എതിർപ്പും ഇരകളായ ഗാസയിലെ മർദ്ധിതരോടുള്ള ഐക്യദാർഢ്യവും പ്രകടിപ്പിച്ചു കൊണ്ടുള്ളതാണെന്ന്  ചൊവ്വാഴ്ച യെമൻ തലസ്ഥാനമായ സനയിൽ നിന്ന് തത്സമയം സംപ്രേക്ഷണം ചെയ്ത ടെലിവിഷൻ പത്രസമ്മേളനത്തിൽ സംസാരിച്ചു കൊണ്ട് ഹൂഥി വാക്താവ്  ബ്രിഗേഡിയർ ജനറൽ യഹ്‌യ അൽസരീഅ വിവരിച്ചു.  
ചെങ്കടലിൽ യുഎസിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ നാസിയ ബൾക്ക് ക്യാരിയറിനെയും ബ്രിട്ടീഷ് മോണിംഗ് ടൈഡ് ജനറൽ കാർഗോ കപ്പലിനെയുമാണ് ചെങ്കടലിൽ വെച്ച് ആക്രമിച്ചതെന്നും യഹ്‌യ വെളിപ്പെടുത്തി.
ഗസ്സയിലെ അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയെ പിന്തുണച്ചും യമനിനെതിരായ അമേരിക്കൻ-ബ്രിട്ടീഷ് സംയുക്ത ആക്രമണത്തിന് മറുപടിയായിട്ട് കൂടിയാണ് പുതിയ നീക്കമെന്നും ഹൂഥി പ്രഖ്യാപനം തുടരുന്നു.
ചെങ്കടലിലെയും അറബിക്കടലിലെയും എല്ലാ യു എസ് – യു കെ യുദ്ധക്കപ്പലുകളും തങ്ങളുടെ നിയമാനുസൃത സൈനിക ലക്ഷ്യങ്ങളായിരിക്കുമെന്നും ടെൽഅവീവ് ഭരണകൂടം ഗസ്സയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിക്കുകയും അവിടത്തുകാർക്ക് മാനുഷിക സഹായം നിഷേധിച്ചു കൊണ്ടുള്ള  എല്ലാ നിയന്ത്രണങ്ങളും നീക്കുകയും ചെയ്യുന്നത് വരെ തങ്ങളുടെ സൈന്യം ഇസ്രായേൽ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുമെന്നും ഹൂഥി  സൈനിക വാക്താവ്  ഊന്നിപ്പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *