വയനാട്: കാട്ടാന ആക്രമണത്തിൽ വനവാസി ദമ്പതികളുടെ കുടിൽ തകർന്നു. കോണിച്ചിറ കേളമംഗലത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. ബിജു-സൗമ്യ ദമ്പതിമാരുടെ കുടിലിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവ സമയത്ത് ബിജുവും സൗമ്യയും കുടിലിലുണ്ടായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴ്‌ക്കാണ് പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ടതെന്ന് ദമ്പതിമാർ പറഞ്ഞു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും ദമ്പതികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്നും അറിയിച്ചു.