തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിക്ക് 2025 ൽ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകുമെന്ന് ധനമന്ത്രി. ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിർമ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. ലൈഫ് പദ്ധതിയിൽ രണ്ട് വർഷം കൊണ്ട് 10000 കോടി ചെലവഴിക്കും. ഭവന നിർമ്മാണ മേഖലയ്ക്ക് 57.62 കോടി. എം എൻ ലക്ഷം വീട് പുനർനിർമാണത്തിന് 10 കോടി. പദ്ധതികള്‍ക്ക് കേന്ദ്ര വിഹിതം ലഭിക്കുന്നില്ല. ബ്രാന്‍ഡിങ് അനുവദിക്കില്ലെന്നും ബാലഗോപാൽ പറഞ്ഞു.
സഹകരണ മേഖലക്ക് 134.42 കോടി ബജറ്റിൽ വകയിരുത്തി. വനിതാ സഹകരണ സംഘങ്ങൾക്ക് 2.5 കോടി. ഇടമലയാർ പദ്ധതിക്ക് 35 കോടി
ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി വകയിരുത്തി. പ്രാദേശിക വികസന പരിപാടികൾക്ക് 252 കോടി. മൈറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര വാണിജ്യ സമുച്ഛയം നിർമ്മിക്കാൻ 2150 കോടി.
തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്കിന് 35 കോടി.
കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി -പാലക്കാട് റീച്ച് നിർമ്മാണത്തിന് 200 കോടി വകയിരുത്തി. ഐബിഎമ്മുമായി ചേര്‍ന്ന് കേരളത്തില്‍ എഐ കോണ്‍ക്ലേവ് സംഘടിപ്പിക്കും. 2024ജൂലൈയിലായിരിക്കും കോണ്‍ക്ലേവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.