അരൂര്‍: പ്ലാറ്റ്‌ഫോമില്‍നിന്ന് റെയില്‍ പാളത്തിലേക്ക് കാല്‍തെറ്റിവീണ ഗൃഹനാഥന്‍ തീവണ്ടി തട്ടി മരിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് നെയ്ത്തുപുരയ്ക്കല്‍ മുകളിത്തറ അഗസ്റ്റിനാ(അത്തോ-59)ണ് മരിച്ചത്. അരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാത്രി 9.30നായിരുന്നു അപകടം.
പ്ലാറ്റ്ഫോമിലൂടെ നടന്ന് വീട്ടിലേക്ക് പോകുമ്പേള്‍ അഗസ്റ്റിന്‍ കാല്‍വഴുതി ട്രാക്കില്‍ വീണു. ഈ സമയത്ത് തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്താണ് അഗസ്റ്റിന്റെ വീട്. കല്‍പ്പണിക്കാരനായിരുന്നു. ഭാര്യ: ഷേര്‍ളി. മക്കള്‍: സോണറ്റ്, റോണക്സ്. മരുമകള്‍: ഷാര.