തിരുവനന്തപുരം: സംസ്ഥാനത്തെ മനുഷ്യ വന്യജീവി സംഘർഷത്തിന് പരിഹാരം കാണുമെന്ന് ധനമന്ത്രി നിയമസഭയിൽ. വനാതിർത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഇടപെടൽ. മനുഷ്യ-വന്യജീവി സംഘർഷത്തിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകി.
മനുഷ്യ -വന്യജീവി സംഘർഷം ലഘൂകരിക്കാൻ 48.85 കോടി വകയിരുത്തിയതായും കെ എൻ ബാല​ഗോപാൽ പറഞ്ഞു. കോഴിക്കോട് പെരുവണ്ണാമുഴിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ടൈഗർ സഫാരി പാർക്ക് ആരംഭിക്കും. കൂടാതെ കാർഷികമേഖലക്ക് 1698 കോടി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഭക്ഷ്യകാർഷിക മേഖലയുടെ വാണിജ്യവത്കരണം പ്രൊത്സാഹിപ്പിക്കും.  നാളികേരം വികസനത്തിന്  65 കോടി. 93.6 കോടി നെല്ല് ഉൽപാദനത്തിന് വകയിരുത്തി. നാളികേര വികസന പദ്ധതിക്ക് 65 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. വിളകളുടെ ഉത്പാദനശേഷി വർദ്ധിപ്പിക്കാൻ 2 കോടി. കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാൻ 36 കോടി.
കാർഷിക സർവകലാശാലക്ക് 75 കോടി. ക്ഷീര വികസനത്തിന് 150.25 കോടി വകയിരുത്തി. മൃഗ പരിപാലനത്തിന് 535.9 കോടി. വിഷരഹിത പച്ചക്കറിക്കായി 78 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക്  4.6 കോടി. ഉൾനാടൻ മത്സ്യബന്ധനത്തിന് 80 കോടി. ഉൾനാടൻ മത്സ്യബന്ധനത്തിന് 80 കോടി. മത്സ്യഫെഡിന് മൂന്നു കോടി. നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി.
മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിന് പത്തുകോടി. തീരദേശ വികസനത്തിന് പത്തുകോടി. തീരശോഷമുള്ള മേഖലയിലുള്ള മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടി.  മത്സ്യത്തൊഴിലാളികൾക്കുള്ള അപകടം ഇൻഷുറൻസിന് 11 കോടി. പൊഴിയൂരിൽ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടി. 
ചന്ദനത്തടികൾ മുറിക്കുന്നത് ഇളവുകൾ വരുത്തും. ചന്ദന കൃഷിയുമായി ബന്ധപ്പെട്ട നിയമം കാലോചിതമായി പരിഷ്കരിക്കും. സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദനം സംഭരിക്കാൻ നടപടിയെടുക്കും. അതേസമയം എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി അനുവദിച്ചു.
തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വികസനത്തിന് പത്തു കോടി. അതി ദാരിദ്ര നിർമ്മാർജ്ജന പരിപാടിക്ക് 50 കോടി. സാക്ഷരത പരിപാടിക്ക്  20 കോടി. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് 50 കോടി അനുവദിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *