ഗാസ: മധ്യഗാസയിലെ ദൈർ അൽ ബലാഹിൽ വീടിനും പള്ളിക്കും മേൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 27,365 ആയി. 66,000ത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കിഴക്കൻ ജറൂസലമിൽ ഫലസ്തീനി കുട്ടിയെ തിങ്കളാഴ്ച ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നു. വെടിയേറ്റ വാദി ഉവൈസാത്തിനെ ആശുപത്രിയിലെത്തിക്കാൻപോലും സമ്മതിച്ചില്ലെന്നാണ് റിപ്പോർട്ട്. ഒറ്റദിവസത്തിനിടെ വെസ്റ്റ് ബാങ്കിൽ 28 ഫലസ്തീനികളെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തു.