തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാൻ സീരിസ് നമ്പറുകൾ വർധിപ്പിക്കുമെന്ന് ധനമന്ത്രി. കേരള ലോട്ടറിയുടെ സമ്മാന ഘടനയും പരിഷ്കരിക്കും. കോടതി ഫീസ് വര്‍ധനവിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നു.മോട്ടോർ വാഹന നിരക്കുകള്‍ പരിഷ്കരിക്കും.
ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ മഴവില്ല് പദ്ധതി 5 കോടി. നിർഭയ പദ്ധതിക്ക് 10 കോടി വകയിരുത്തി. സ്ത്രീ സുരക്ഷയ്ക്ക് 10 കോടിയും ബജറ്റിൽ വകയിരുത്തി.
പ്രവാസികളുടെ പുനരധിവാസ പദ്ധിക്കായി 44 കോടി അനുവദിച്ചു. ചികിത്സാ സഹായം ഉൾപ്പെടെ നൽകും. സ്വയംതൊഴിൽ പദ്ധതികൾക്കായും തുക വകയിരുത്തി.
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചു. ഇതിലൂടെ 24 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷന്‍ നിരക്ക് കുറയ്ക്കും
മദ്യ വില കൂടും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കും.