പാറശാല: മകനൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു. അഞ്ചു വയസ്സുകാരനായ മകന് ഗുരുതര പരിക്കേറ്റു. കൊറ്റാമം മഞ്ചാടി മറുത്തലക്കൽവിള വീട്ടിൽ ജർമി (34) ആണ് മരിച്ചത്. പരിക്കേറ്റ മകൻ ആദിഷിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് 6.45ന് കൊറ്റാമം വൃദ്ധ സദനത്തിന് സമീപമാണ് സംഭവം. പാളത്തിലൂടെ നടന്നെത്തിയ ഇരുവരെയും ട്രെയിൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ടെടുത്ത ട്രെയിനിന് വേഗം കുറവായിരുന്നു. തട്ടിയയുടൻ ജർമി പാളത്തിലേക്ക് വീണപ്പോൾ തലക്കേറ്റ പരിക്കാണ് മരണകാരണം. ഒരാഴ്ച മുമ്പാണ് ഇവർ ഭർത്താവിൽനിന്ന് വിവാഹ മോചനം നേടിയത്.