ഫാസ്‍ടാഗ് കെവൈസി അപ്‌ഡേറ്റ് പൂർത്തിയാക്കാനുള്ള സമയപരിധി 2024 ഫെബ്രുവരി 29 വരെ ദേശീയപതാ അതോറിറ്റി നീട്ടിയതായാണ് റിപ്പോര്‍ട്ടുകൾ. ഫാസ്‌ടാഗ് കെവൈസി അപ്‌ഡേറ്റ് ചെയ്യാനുള്ള തീയതി 2024 ജനുവരി 31 ആയി സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ ഇനിയും ലക്ഷക്കണക്കിന് വാഹന ഉടമകൾ ഫാസ്‌ടാഗ് കെവൈസി ചെയ്‍തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകൾ.
അതിനാൽ ഫാസ്‌ടാഗ് ഉപയോക്താക്കൾക്കായി കെവൈസി അപ്‌ഡേറ്റ് പൂർത്തിയാക്കുന്നതിനുള്ള സമയപരിധി 2024 ഫെബ്രുവരി 29 വരെ എൻഎച്ച്എഐ നീട്ടിയിട്ടുണ്ട്.  ഇതുവരെ ഇത് ചെയ്യാത്ത രാജ്യത്തെ വാഹന ഉടമകൾക്ക് ഇപ്പോൾ ഇത് അപ്‌ഡേറ്റ് ചെയ്യാൻ ഒരു മാസത്തോളം സമയമുണ്ട്. ഇപ്പോൾ അത് ഉടനടി അപ്‌ഡേറ്റ് ചെയ്യുക. അല്ലാത്തപക്ഷം 2024 ഫെബ്രുവരി 29-ന് ശേഷം നിങ്ങളുടെ ഫാസ്‌ടാഗ് പ്രവർത്തനം നിർത്തും. 
ദേശീയപതാ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2024 മാര്‍ച്ച്‌ ഒന്നിന് ശേഷം KYC ഇല്ലാത്ത ഫാസ്‌ടാഗ് നിർജ്ജീവമാക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതായത്, മാര്‍ച്ച് ഒന്നിന് ശേഷവും നിങ്ങൾ കെവൈസി പൂര്‍ത്തിയാക്കിയില്ലെങ്കില്‍  നിങ്ങളുടെ ഫാസ്‍ടാഗ് പ്രവർത്തനരഹിതമാകും. ഈ അസൗകര്യങ്ങൾ ഒഴിവാക്കാൻ, നിങ്ങളുടെ ഫാസ്‌ടാഗിന്‍റെ കെവൈസി അപ്‌ഡേറ്റ് ചെയ്യണമെന്ന് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
ഒന്നിലധികം വാഹനങ്ങൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുകയാണ് ലക്ഷ്യം. ഇതിനായി ദേശീയപതാ അതോറിറ്റി ഒരു വാഹനം ഒരു ഫാസ്‍ടാഗ് കാമ്പെയിനും ആരംഭിച്ചു. ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനും തട്ടിപ്പുകള്‍ തടയാനും ‘വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്ടാഗ്’ പദ്ധതി ദേശീയപാതാ അതോറിറ്റി നടപ്പിലാക്കുന്നത്.  ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും ഒന്നില്‍ക്കൂടുതല്‍ ഫാസ്ടാഗുകള്‍ ഒരു വാഹനത്തില്‍ ഉപയോഗിക്കുന്നതും അടക്കമുള്ള തട്ടിപ്പുകള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *