വഡോദര: പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു . മസ്ജിദില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ കുട്ടികളാണ് പശുവിനെ ആക്രമിച്ചത്. വഡോദരയിലെ ഗോര്‍വ മേഖലയിലാണ് സംഭവം. വാഹനത്തില്‍ നിന്ന് ആസിഡ് പുറത്തെടുത്ത് നിലത്ത് ആസിഡ് ഒഴിച്ച ശേഷം പശുക്കള്‍ക്ക് മേല്‍ ഒഴിക്കുകയായിരുന്നു.
ആസിഡ് ഒഴിച്ചപ്പോള്‍ പശുക്കള്‍ വെപ്രാളത്തില്‍ ഭയന്ന് ഓടാന്‍ തുടങ്ങി. ഇതുകണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊലപാതകശ്രമം, മൃഗ ക്രൂരത എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പിന്നീട് ജുവനൈല്‍ ഹോമിലേക്ക് അയച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.