കുവൈത്ത്: നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) കുവൈത്ത് ഭാരത് കേസരി മന്നത്ത് പത്മനാഭന്റെ പേരീൽ ഏർപ്പെടുത്തിയ പ്രഥമ മന്നം പുരസ്ക്‌കാരം പ്രമുഖ വ്യവസായി പത്മശ്രീ എം.എ യൂസഫലിയ്ക്ക്.
147-ാമത് മന്നം ജയന്തിയുടെ ഭാഗമായി ഫെബ്രുവരി 9-ന്ന് സൽവ ദി പാം സ് ബീച്ച് ഹോട്ടലിലെ നസീമ ഹാളിൽ വൈകുനേരം അഞ്ച് മണിക്ക് തുടങ്ങുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വച്ചാണ് അവാർഡ് കൈമാറുക .
മുൻ ചീഫ്സെക്രട്ടറി ജിജി തോംസൺ ഐ.എ.എസാണ് മുഖ്യപ്രാസംഗികൻ എന്ന് എൻ എസ് എസ് കുവൈത്ത് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
എൻ.എസ്.എസ് കുവൈത്ത് രക്ഷാധികാരി കെ.പി.വിജയകുമാർ, അഡ്വവൈസറി ബോർഡ് അംഗങ്ങളായ ബൈജു പിള്ള,സജിത് സി.നായർ, ഓമനകുട്ടൻ നൂറനാട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.