തിരുവനന്തപുരം: കലാ സാംസ്കാരിക മേഖലക്ക് 170.49 വകയിരുത്തിയതായി ധനമന്ത്രി. കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടി. മ്യൂസിയം നവീകരണത്തിന് 9 കോടി. തിരുവനന്തപുരം, തൃശൂർ മൃഗശാലകളുടെ നവീകരണത്തിന 7.5 കോടി.
എകെജിയുടെ മ്യൂസിയം നിർമ്മാണത്തിന് 3.75 കോടി. ചലച്ചിത്ര അക്കാദമിക്ക് 14 കോടി. കായിക മേഖലക്ക് 127.39. കായിക മേഖലയിലും സ്വകാര്യപങ്കാളിത്തം ഉറപ്പാക്കും. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന് 7 കോടി.
മാനസിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടി. സർക്കാർ ആശുപത്രികളിൽ പുറത്ത് നിന്ന് ഫണ്ട് ശേഖരിക്കാൻ പദ്ധതിയുണ്ടാക്കും. ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കാനുള്ള വഴികളും ആലോചനയിൽ.
കാരുണ്യ പദ്ധതിയിൽ  ബജറ്റ് വിഹിത്തിൻറെ മൂന്നിരട്ടി ചെലവഴിച്ചു. സംസ്ഥാനത്ത് അഞ്ച് പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങും. റോബോട്ടിക് സർജറിക്ക് 29 കോടി. കൊച്ചിൻ ക്യാൻസർ സെൻററിന് 14.5 കോടി. മലബാർ  കാൻസർ സെൻററിന് 28 കോടി. ഹോമിയോ മേഖലക്ക് 6.8 കോടി. സ്മാർട്ട് മിഷൻ പദ്ധതിക്ക് 100 കോടി. പത്രപ്രവർത്തകരുടെ ആരോഗ്യ ഇൻഷുറൻസ് തുക 50 ലക്ഷത്തിൽ നിന്ന് 75 ലക്ഷമായി വർധിപ്പിച്ചതായും ബജറ്റ് അവതരണത്തിൽ ധനമന്ത്രി വ്യക്തമാക്കി. 
‌പരമ്പരാഗത തൊഴിൽ മേഖലയിലെ തൊഴിലാളികൾക്ക് ധനസഹായത്തിന് 90 കോടി. വാർത്താവിനിമയ മേഖലയ്ക്ക് 37.2 കോടി. പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി. ചികിത്സ സഹായം ഉൾപ്പെടെ നൽകും. സ്വയം തൊഴിൽ പദ്ധതികൾക്കായും തുക വകയിരുത്തി. പാലക്കാട് മെഡിക്കൽ കോളേജിന് 50 കോടി.  
എസ് എസി, എസ് ടി വിദ്യാർത്ഥികളുടെ നൈപുണ്യ വികസന പദ്ധതിക്കായി 55 കോടി. ഭൂരഹിതരായ പട്ടിക ജാതി വിഭാഗത്തിന് സ്ഥലം വാങ്ങാൻ 170 കോടി. പട്ടിക വർഗ വികസനത്തിനായി ആകെ 859.5 കോടി വകയിരുത്തി. മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് 57 കോടി. പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിന് തുക വകയിരുത്തി. 
നവകേരള സദസില്‍ വന്ന പദ്ധതി നടത്തിപ്പിന് 1000 കോടി. ക്ഷേമപെൻഷൻ അടുത്ത സാമ്പത്തിക വർഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കും. പെൻഷൻ തുകയിൽ വർധനയില്ല. നിലവിൽ പ്രതിമാസ പെൻഷൻ 1600 രൂപയാണ്. ജനുവരി അവസാനമാകുമ്പോൾ 6 മാസം കുടിശികയാകും. 900 കോടിരൂപയാണ് ഒരു മാസം പെൻഷനായി വേണ്ടത്. 
സര്‍ക്കാര്‍ ജീവനക്കാർക്ക് ആശ്വാസം. സര്‍ക്കാര്‍ ജീവനക്കാരുടെ  ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ കൊടുക്കും. ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക. ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാൻ സീരിസ് നമ്പറുകൾ വർധിപ്പിക്കും. കേരള ലോട്ടറിയുടെ സമ്മാന ഘടനയും പരിഷ്കരിക്കും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *