തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് ഘടന സൂര്യോദയ സമ്പദ്ഘടനയായി മാറിയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുൻനിരയിലാണ്. കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകൾ. നാട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ആമുഖമായി പറയുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി. കേരളം ഒരുപാട്റി. കേന്ദ്രം സാമ്പത്തിക ഉപരോധത്തിൽ വിറങ്ങലിച്ച് നിൽക്കുകയല്ല വേണ്ടത്, തകരില്ല കേരളം തളരില്ല കേരളം തകർക്കാനാകില്ല കേരളത്തെ. എന്ന് വ്യക്തമാക്കി മുന്നോട്ട് പോകണം.
വിഴിഞ്ഞം നാവായിക്കുളം റിങ് റോഡ് സമയ ബന്ധിതമായി പൂർത്തിയാക്കും. 1970 ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *