തിരുവനന്തപുരം: കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന് 500 കോടി നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ദേശീയ തീരദേശ, മലോര പാതകൾ നിർമ്മാണം പുരോഗമിക്കുന്നു. ദേശീയ പാത വികസനത്തിൽ പിണറായി സർക്കാർ മികച്ച മുന്നേറ്റം നടത്തിയെന്നും ധനമന്ത്രി പറഞ്ഞു.
വന്ദേഭാരത് വന്നതോടെ സിൽവർ ലൈനിൽ അടക്കം സർക്കാരെടുത്ത നിലപാട് എല്ലാവർക്കും ബോധ്യപ്പെട്ടുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽവെയ്ക്ക് അവഗണനയാണുണ്ടായത്. കേരളത്തിന്റെ വികസനത്തിനൊപ്പം ഓടിയെത്താൻ റെയിൽവെയ്ക്ക് സാധിക്കുന്നില്ല. അതിവേഗ റെയിൽ പദ്ധതിക്ക് ശ്രമം തുടരുന്നു. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചനകൾ പുരോഗമിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു.
ലോകത്ത് യുദ്ധവും മാന്ദ്യവും പുരോഗമിക്കുന്ന മുറയ്ക്ക് ഈ പ്രശ്നം കേരളത്തെയും ബാധിക്കും. ആഗോള രംഗത്തെ തിരിച്ചടി നേരിടാൻ നമുക്ക് ആഭ്യന്തര ഉൽപ്പാദനം വര്‍ധിപ്പിക്കണം. അതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും ബാലഗോപാൽ പറഞ്ഞു. 
സംസ്ഥാനതിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്. ടൂറിസം വിവര സാങ്കേതിക മേഖലകളിൽ പോരായ്മകൾ പരിഹരിക്കും.  കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിലാണ്. പ്ലാൻ ബി ആലോചിക്കുന്നു. വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പുറകോട്ട് പോകില്ല.
വികസന ക്ഷേമ പ്രവർത്തനത്തിൽ നിന്ന് പിന്നോട്ടില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവര്‍ത്തനങ്ങൾ തുടരും. കേന്ദ്രം അവഗണിക്കുന്നുവെന്ന് പ്രതിപക്ഷവും അംഗീകരിക്കുന്നു. ഇത് സ്വാഗതാര്‍ഹമാണ്. വൈകിയാണെങ്കിലും ഇത് പാര്‍ലമെന്റിൽ ഉന്നയിക്കുമെന്ന് അവര്‍ പറയുന്നു. സര്‍ക്കാരിനൊപ്പം അല്ലെങ്കിലും സ്വന്തം നിലയ്ക്ക് എങ്കിലും സമരത്തിന് പ്രതിപക്ഷം തയ്യാറാകണെന്നും ബാലഗോപാൽ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *