തിരുവനന്തപുരം: സംസ്ഥാനത്ത് ബജറ്റ് അവതരണം തുടങ്ങി. ബജറ്റിലേക്കുള്ള ഉപധനാഭ്യർഥനയുടെ അന്തിമ സ്റ്റേറ്റ്മെന്റ് മേശപ്പുറത്തുവച്ചു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്‌ഘടനയാണെന്ന് ധനമന്ത്രി പറഞ്ഞു.
ഈ ബജറ്റ് എല്ലാവരേയും സന്തോഷിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിന്റെ ഭാവിയ്ക്ക് നല്ലതുണ്ടാകുന്ന, സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ബജറ്റാകുമിത്. സാധാരണക്കാർക്ക് ആശങ്കയുണ്ടാകില്ല.
ജനങ്ങൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. ഉദ്യോഗസ്ഥരുടെ കൈകളിൽ നിന്നും ബജറ്റ് കോപ്പി വാങ്ങുന്നതിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.