കാസർകോട്: കട കുത്തിത്തുറന്ന് 42,430 രൂപയുടെ ചോക്ലേറ്റ് മോഷ്ടിച്ച നാലംഗ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശികളായ ഫസൽ റഹ്‌മാൻ (19), ബി. വിവിഷ് (19) എന്നിവരെയും കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17 കാരനായ വിദ്യാർത്ഥിയെയുമാണ് പോലീസ് പിടികൂടിയത്. മോഷണ സംഘത്തിലെ നാലാമത്തെ യുവാവായ ആസിഫ് ഗോവയിലേക്ക് കടന്നു കളഞ്ഞതായി പോലീസ് അറിയിച്ചു. ഇയാൾക്കുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കോട്ടച്ചേരിയിലെ മൊണാർക്ക് എന്റർപ്രൈസസിൽ നിന്നാണ് 42,000 രൂപ വിലമതിപ്പുള്ള ചോക്ലേറ്റ് പാക്കറ്റുകൾ നഷ്ടപ്പെട്ടത്. ചോക്ലേറ്റിന് പുറമെ 1,680 രൂപയും ഇവിടെ നിന്ന് യുവാക്കൾ മോഷ്ടിച്ചിരുിന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ കടയിൽ മോഷണം നടത്തുന്നത് കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് കാരവളി മാർക്കറ്റിങ് ഐസ്‌ക്രീം ഗോഡൗണിൽ കവർച്ച നടത്തിയതും ഇവർ തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവിടെ നിന്നും 70,000 രൂപയാണ് പ്രതികൾ കവർന്നത്. കടയിലുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് കടകളിലും മോഷണം നടത്തിയത് ഒരേ യുവാക്കൾ തന്നെയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *