മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഐ.സി.യുവിനു മുന്നില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ആയിഷ മന്‍സിലില്‍ സുഹൈലാ(37)ണ് അറസ്റ്റിലായത്. ഇയാള്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്തെ ഹോട്ടല്‍ ജീവനക്കാരനാണ്.
രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിക്കുനേരെയാണ് അതിക്രമമുണ്ടയത്. വ്യാഴാഴ്ച പുലര്‍ച്ചെ ആശുപത്രിയിലെ ഐ.സി.യുവിനു മുന്നിലാണ് സംഭവം. രോഗിയുടെ പരിചരണത്തിനായി എത്തിയ യുവതി ഐ.സി.യു.വിനു മുന്നില്‍ ഉറങ്ങവെ സ്ഥലത്തെത്തിയ പ്രതി യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
ഞെട്ടിയുണര്‍ന്ന യുവതി ബഹളം വച്ചതോടെ പ്രതി ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കി. സി.സി.ടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ സുഹൈലിനെ ടൗണില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.