ഭുവനേശ്വർ: സഹപ്രവർത്തകയായ സബ് ഇൻസ്പെക്ടറെ പീഡിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ഒഡീഷയിൽ ഞായറാഴ്ചയാണ് സംഭവം.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലാണ് നടപടി. 2019 ൽ നടന്ന സംഭവത്തിലാണ് നടപടി സ്വീകരിച്ചത് എന്ന് പോലീസ് അറിയിച്ചു.
അന്ന് ഉദ്യോഗസ്ഥ പരാതി നൽകിയിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് പരാതിക്കാരി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് പരാതിയിൽ നടപടി ഉണ്ടായത്.