കോഴിക്കോട്: സംസ്ഥാന ബഡ്ജറ്റിൽ പ്രതിസന്ധിയിലായ വ്യാപാര, വ്യവസായ, മേഖലയ്ക്ക് ആശ്വാസം പ്രതീക്ഷിക്കുന്നതായി എകെസിജിഡിഎ.
അയൽ  സംസ്ഥാനങ്ങളിലില്ലാത്ത നികുതി, സെസ് ഒഴിവാക്കി അവിടുത്തെ വിലയുമായി ഏകീകരിച്ച്  പെട്രോൾ, ഡീസൽ കള്ളക്കടത്ത് തടയുക, വിവിധ കേസുകളിൽ സർക്കാർ പിടിച്ചെടുക്കുന്ന വാഹനങ്ങളും സാമഗ്രികളും തുരുമ്പെടുത്ത് നശിക്കുന്നത് ഒഴിവാക്കാൻ ലേലം ചെയ്ത് ഖജനാവിലേക്ക് മുതൽ കൂട്ടുക, നദികളിലും ഡാമുകളിലും വർഷങ്ങളായി അടിഞ്ഞു കിടക്കുന്ന മണൽ ലേലം ചെയ്തു വിൽക്കുക ഉൾപ്പെടെ നികുതി വർധിപ്പിക്കാതെ നികുതിയയേതര വരുമാനങ്ങൾ  വർദ്ധിപ്പിക്കാനുള്ള  20  പ്രായോഗിക നിർദ്ദേശങ്ങൾ ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടുമായ  ഷെവലിയാർ സി ഇ ചാക്കുണ്ണി, സിജിഡിഎ സെക്രട്ടറി എം എൻ ഉല്ലാസൻ എന്നിവർ 2023 നവംബർ 2ന് തിരുവനന്തപുരത്ത് നടന്ന പ്രി-ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്ത് സമർപ്പിച്ചു.
ചർച്ചയിൽ  ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ,ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ ഐഎഎസ്, എസ് ജി എസ് ടി കമ്മീഷണർ അജിത്ത് പട്ടീൽ   ഐഎഎസ്,  സ്പെഷ്യൽ സെക്രട്ടറി ഫിനാൻസ് മിർ മുഹമ്മദ് ഐഎഎസ്, അഡീഷണൽ കമ്മീഷണർ എസ് ജി എസ് ടി, എസ്. അബ്രഹാം  റെൻ ഐആർഎസ്, വിവിധ സംഘടന പ്രതിനിധികൾ, ടാക്സ് പ്രാക്ടീഷണർമാർ എന്നിവർ പങ്കെടുത്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *